പട്ടികജാതി വിഭാഗ വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിനായി 14 കോടി രൂപ അനുവദിച്ചു. ബജറ്റ് വകയിരുത്തൽ തീർന്നതിനാൽ അധിക വിഹിതമായാണ് തുക നൽകിയത്. 1.20 ലക്ഷം കുട്ടികൾ സ്കോളർഷിപ്പിന് അർഹരാണ്. വിവിധ വിഭാഗം വിദ്യാർഥികളുടെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് വിതരണത്തിന് ഈവർഷം ഇതുവരെ 142 കോടി രൂപ അനുവദിച്ചു. ബജറ്റ് വകയിരുത്തൽ 103 കോടി രൂപയാണ്. ബാക്കി തുക അധികമായി കണ്ടെത്തുകയാണ്.