Schedule category towns have been cleared

പട്ടിക വിഭാഗ നഗറുകൾ ശുചീകരിച്ചു

സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെയും മാലിനുമുക്ത നവകേരളത്തിൻ്റെയും ഭാഗമായി പട്ടിക വിഭാഗ നഗറുകൾ ശുചീകരിച്ചു. ശുചീകരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിച്ചു.

തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് ഹാർവിപുരം അംബേദ്കർ ഗ്രാമത്തിലായിരുന്നു പരിപാടി. വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിൽ ജയചന്ദ്രൻ നായർ സംസാരിച്ചു.

സംസ്ഥാനത്തെമ്പാടും വിവിധ തദ്ദേശ സ്ഥാപനങ്ങൾ, സംഘടനകൾ, സന്നദ്ധ പ്രസ്ഥാനങ്ങൾ എന്നിവയുടെ സഹകരണത്തോടെ രണ്ടായിരത്തോളം നഗറുകൾ ശുചീകരിച്ചു.