കേരളത്തിലെ ഏക പട്ടികവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്ക് റോഡ് നിർമ്മിക്കുന്നു. പെട്ടിമുടി മുതൽ സൊസൈറ്റിക്കുടി വരെ 12.5 കിലോമീറ്റർ ദൂരത്തിലാണ് വനത്തിലൂടെ റോഡുണ്ടാക്കുന്നത്. പട്ടികവർഗ്ഗ വികസന വകുപ്പ് അനുവദിച്ച 18.45 കോടി ഉപയോഗിച്ച് പൊതുമരാമത്ത് വകുപ്പാണ് 3 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കുന്നത്. പെട്ടിമുടി മുതൽ ഇഡലിപ്പാറ വരെ 7.5 കിലോമീറ്റർ, തുടർന്ന് സൊസൈറ്റിക്കുടി വരെ 4.75 കിലോമീറ്റർ എന്നിങ്ങനെ രണ്ട് ഘട്ടമായാണ് നിർമാണം. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ വിദ്യാഭ്യാസം, ആശുപത്രി ആവശ്യങ്ങൾ തുടങ്ങി മറ്റ് ദൈന്യദിന ആവശ്യങ്ങൾക്കുള്ള യാത്ര എളുപ്പമാകും
