സംസ്ഥാനത്തെ ഒ.ബി.സി, ഇ.ബി.സി (Economically Backward Clasess) വിഭാഗങ്ങളിൽ ഉൾപ്പെട്ട, കുടുംബ വാർഷിക വരുമാനം 2,50,000 രൂപയിൽ അധികരിക്കാത്ത, സംസ്ഥാനത്തിനകത്ത് ചാർട്ടേഡ് അക്കൗണ്ടന്റ്/ കോസ്റ്റ് ആൻഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്/ കമ്പനി സെക്രട്ടറി (ഫൗണ്ടേഷൻ ഒഴികെ) കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർഥികളിൽ നിന്നും PM-YASASVI (PM Young Achievers Scholarship Award Scheme for Vibrant India for OBC’s) പദ്ധതി പ്രകാരം സ്കോളർഷിപ്പ് അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മാർച്ച് 20 വിശദാംശങ്ങൾ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ആഫീസ് – 0474 2914417 എറണാകുളം മേഖലാ ആഫീസ് – 0484 2429130, പാലക്കാട് മേഖലാ ആഫീസ് – 0491- 2505663, കോഴിക്കോട് മേഖലാ ആഫീസ് – 0495 2377786…