മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാനായിട്ടുള്ള ശ്രമങ്ങൾ നടക്കുകയാണ്. 2021 മെയ് മുതൽ 2022 ഡിസംബർ 31 വരെയുള്ള ഒന്നരവർഷത്തിനിടെ വിവിധ പദ്ധതികളിലായി ആദിവാസിവിഭാഗത്തിന് സർക്കാർ നൽകിയത് 1752 ഏക്കർ ഭൂമി. 1369 പേർക്ക് വനാവകാശ നിയമപ്രകാരം 1699 ഏക്കറും 198 പേർക്ക് ലാൻഡ് ബാങ്ക് പദ്ധതിപ്രകാരം 38.01 ഏക്കറും നിക്ഷിപ്ത വനഭൂമി 15.20 ഏക്കറും നൽകി.
വിവിധ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്. ഭൂമി നൽകാൻ ആദിവാസി പുനരധിവാസ വികസന മിഷൻ പ്രവർത്തിക്കുന്നുണ്ട്. ലാൻഡ് ട്രിബ്യൂണലുകളിൽ കെട്ടിക്കിടക്കുന്ന അപേക്ഷകൾ ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കും. ആദിവാസി ഭൂമി അന്യാധീനപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കും. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്ത 242 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകി. 39 കുടുംബങ്ങൾക്കുകൂടി നൽകാനുണ്ട്.
—