Funding for medical, engineering and UGC competitive examinations; Application by September 15

മെഡിക്കൽ, എഞ്ചിനീയറിങ്, യു.ജി.സി മത്സര പരീക്ഷകൾക്ക് ധനസഹായം; അപേക്ഷ സെപ്റ്റംബർ 15 വരെ

കേന്ദ്ര സംസ്ഥാന സർവീസിലും, പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിനുള്ള വിവിധ മത്സര പരിശീലനങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് എംപ്ലോയബിലിറ്റി എൻഹാൻസ്മെന്റ് പ്രോഗ്രാം മുഖേന നൽകുന്ന ധനസഹായത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒബിസി വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും, ഉദ്യോഗാർഥികൾക്കുമാണ് ആനുകൂല്യം ലഭിക്കുക.

മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ്, സിവിൽ സർവീസ്, ബാങ്കിങ് സർവീസ്, ജി.ടി.എ/ എം.എ.റ്റി/ യു.ജി.സി/ നെറ്റ്/ ജെ.ആർ.എഫ് എന്നീ പരീക്ഷകൾക്കുള്ള പരിശീലനം ആവശ്യമുള്ള വിദ്യാർഥികൾക്കാണ് അവസരം.
www.egrantz.kerala.gov.in സ്കോളർഷിപ്പ് പോർട്ടൽ മുഖേന സെപ്റ്റംബർ 15 വരെ ഓൺലൈൻ അപേക്ഷ നൽകാം.