മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനം
പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 11 മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 2025-26 അധ്യായന വർഷത്തേക്ക് അഞ്ചാം ക്ലാസ് പ്രവേശനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. ഈ വിദ്യാലയത്തിലേക്ക് പ്രവേശനത്തിനായുള്ള പരീക്ഷ മാർച്ച് 8ന് രാവിലെ 10 മുതൽ 12 മണി വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ പ്രവേശനത്തിന് രക്ഷിതാക്കളുടെ വാർഷിക വരുമാനം 2,00,000 രൂപയോ അതിൽ കുറവോ ആയിരിക്കണം. പ്രത്യേക ദുർബല ഗോത്ര വിഭാഗങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. അപേക്ഷകൾ www.stmrs.in ലൂടെ ഫെബ്രുവരി 10 നകം സമർപ്പിക്കണം. ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർ/ പ്രോജക്ട് ഓഫീസർമാർ/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർമാർ അപേക്ഷ സമർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ലഭ്യമാക്കും.
പട്ടികവർഗ്ഗ വികസന വകുപ്പിനു കീഴിൽ വയനാട് ജില്ലയിലെ പൂക്കോട്, ഇടുക്കി ജില്ലയിലെ പൈനാവ്, പാലക്കാട് ജില്ലയിലെ അട്ടപ്പാടി എന്നീ ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് സി.ബി.എസ്.ഇ (ഇംഗ്ലീഷ് മീഡിയം) സിലബസ് പ്രകാരം ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ സംബന്ധിച്ച് നാഷണൽ എഡ്യൂക്കേഷൻ സൊസൈറ്റി ഫോർ ട്രൈബൽ സ്റ്റുഡന്റസ് (NESTS) വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ വിദ്യാലങ്ങളിലേക്ക് പ്രവേശനത്തിനായുള്ള പരീക്ഷ മാർച്ച് 8 ന് രാവിലെ 10 മുതൽ 12 മണിവരെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. വരുമാന പരിധി ബാധകമല്ല.