Wayanad Churalmala Landslide- Special Officer Appointed

വയനാട് ചൂരൽമല ഉരുൾപൊട്ടൽ- സ്പെഷ്യൽ ഓഫീസറെ നിയമിച്ചു

വയനാട് ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസ ടൗൺഷിപ്പുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികൾ കാലതാമസം കൂടാതെ നിർവ്വഹിക്കുന്നതിന് സ്‌പെഷ്യൽ ഓഫീസറായി (വയനാട് ടൗൺഷിപ്പ് – പ്രിലിമിനറി വർക്ക്‌സ്) ഡോ. ജെ.ഒ അരുണിന് അധിക ചുമതല നൽകി സർക്കാർ ഉത്തരവായി. നിലവിൽ മലപ്പുറം എൻ.എച്ച് 966 (ഗ്രീൻഫീൽഡ്) എൽ.എ. ഡെപ്യൂട്ടി കളക്ടറാണ്.
ജില്ലയിലെ വൈത്തിരി താലൂക്കിലെ മേപ്പാടി പഞ്ചായത്തിലെ ഉരുൾപ്പൊട്ടലിൽ ദുരന്ത ബാധിതരായവരുടെ പുനരധിവാസത്തിന് മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുള്ള വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജിൽ ബ്ലോക്ക് നമ്പർ 28, സർവെ നമ്പർ 366 ൽ പ്പെട്ട നെടുമ്പാല എസ്റ്റേറ്റിലെ സ്ഥലവും കൽപ്പറ്റ വില്ലേജിലെ ബ്ലോക്ക് നമ്പർ 19ലെ സർവെ നമ്പർ 88/1ൽപെട്ട എൽസ്റ്റോൺ എസ്റ്റേറ്റിലെ സ്ഥലവും പൊസഷൻ ഏറ്റെടുക്കുന്നതിനും മോഡൽ ടൗൺഷിപ്പ് നിർമ്മിക്കുവാനും 2024 ഒക്ടോബർ 10 ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.