വയോജനങ്ങളെയും ഭിന്നശേഷിക്കാരെയും ചേര്‍ത്തുനിര്‍ത്തും
ദുരന്തബാധിത മേഖലയിലെ വയോജനങ്ങക്കും ഭിന്നശേഷിക്കാര്‍ക്കും എല്ലാവിധ പിന്തുണയും സംരക്ഷണവും ഉറപ്പാക്കും. വയോജനങ്ങള്‍ക്ക് വയോരക്ഷാ പദ്ധതി പ്രകാരവും ഭിന്നശേഷിക്കാര്‍ക്ക് പരിരക്ഷ പദ്ധതി പ്രകാരവും സുരക്ഷ ഉറപ്പുവരുത്തും. സമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ വയനാട് ജില്ലയിലുള്ള കെയര്‍ ഹോമുകളില്‍ താമസ സൗകര്യം ഉറപ്പാക്കും. ആവശ്യമെങ്കില്‍ ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡിന്റെ സ്ഥാപനങ്ങളും പുരനധിവാസത്തിനായി ഉപയോഗിക്കും. സഹായഉപകരണങ്ങള്‍ നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് അവ ലഭ്യമാക്കും. സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഫോര്‍ ഡിസെബിലിറ്റി, നിപ്മര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ആവശ്യമായ ഉപകരണങ്ങളും മറ്റു സഹായങ്ങളും നല്‍കും. ഇതുമായി ബന്ധപ്പെട്ട വിവരശേഖരണം സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് വളണ്ടിയര്‍മാരുടെ സഹായത്തോടെ നടത്തും.