വയനാട് ദുരന്ത പശ്ചാത്തലത്തിൽ ദുരന്തബാധിത പ്രദേശത്തെ എസ്.സി. എസ്. ടി വികസന കോർപ്പറേഷനിൽ നിന്നും വായ്പയെടുത്തവരുടെ വായ്പകൾ എഴുതിതള്ളി. വെള്ളിയാഴ്ച ചേർന്ന ബോർഡ് യോഗമാണ് ഈ തീരുമാനമെടുത്തത്. ദുരന്തത്തിനിരയായവരുടെ വായ്പാ കാര്യം പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.