ശുഭാംശു ശുക്ലയുമായി സംവദിച്ച് ഗോത്ര സമൂഹങ്ങളിലെ കുട്ടികളും
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുള്ള ഇന്ത്യൻ വംശജനായ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ലയുമായി വീഡിയോ കോൺഫറൻസിൽ സംവദിക്കാനും വിവിധ പരിപാടികളിൽ പങ്കെടുക്കാനുമായി തിരുവനന്തപുരം വിക്രം സാരാഭായി സ്പേസ് സെൻ്റർ തിരഞ്ഞെടുത്ത വിദ്യാർത്ഥികളിൽ പട്ടിക വർഗ വികസന വകുപ്പിന് കീഴിലുള്ള കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ 11 വിദ്യാർത്ഥിനികൾ ഉണ്ടായിരുന്നു. വി എസ് എസ് സിയിൽ നടന്ന പ്രത്യേക പരിപാടിയിൽ പത്താം ക്ലാസുകാരായ അദ്രജാ ജയകുമാർ, ബിവ ബി, കീർത്തി എസ് ബൈജു, രശ്മി രതീഷ്, നയന എസ് കൃഷ്ണൻ, ആർഷാ സതീഷ്, ആർച്ചാ ഗിരിഷ്, ജ്യോതികാ രഞ്ജിത്ത്, പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന തീർത്ഥാ എസ് ബൈജു, അശ്വതി വി എസ്, എട്ടാം ക്ലാസിലെ രഹിതാ രതീഷ് എന്നീ വിദ്യാർത്ഥിനികളാണ് പങ്കെടുത്തത്. വിദ്യാർത്ഥികളെ മന്ത്രി ഒ ആർ കേളു അഭിനന്ദിച്ചു.