The State Converted Christian Recommended Community Development Corporation recorded huge growth in the last financial year.

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷന് കഴിഞ്ഞ സാമ്പത്തിക വർഷം വൻ വളർച്ച

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷന് കഴിഞ്ഞ സാമ്പത്തിക വർഷം വൻ വളർച്ച. 1837 ലക്ഷം രൂപയുടെ വായ്പാ വിതരണവും 1461 ലക്ഷം രൂപയുടെ തിരിച്ചടവും നേടിയാണ് എക്കാലത്തെയും മികച്ച പ്രവർത്തന നേട്ടത്തിലെത്തിയതെന്ന് പിന്നാക്ക വിഭാഗ വികസന മന്ത്രി ഒ ആർ കേളു വാർത്താ കുറിപ്പിൽ അറിയിച്ചു. 312 ലക്ഷം രൂപയുടെ പ്രവർത്തന ലാഭവും കണക്കാക്കുന്നു.
വിദ്യാഭ്യാസ ഗ്രാൻ്റുകൾ, വിവിധ വായ്പകൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ തുടങ്ങിയ വ്യത്യസ്തമായ പദ്ധതികളാണ് കോർപറേഷൻ മുഖേന ‘ നടത്തി വരുന്നത്.

1180 വിദ്യാർത്ഥികൾക്കായി
42. 32 ലക്ഷം രൂപ വിദ്യാഭ്യാസ പ്രോത്സാഹനമായും കഴിഞ്ഞ സാമ്പത്തികവർഷം വിതരണം ചെയ്തു. 71 വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത കോഴ്സുകളിൽ പരിശീലനം നൽകി.
ഈ വർഷം കൂടുതൽ മേഖലകളിലേക്കും സ്ഥലങ്ങളിലേക്കും വികസന പദ്ധതികൾ വ്യാപിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ, കോഴിക്കോട്, വയനാട് മേഖലകളിൽ ഗുണഭോക്ത സേവന കേന്ദ്രങ്ങളും തളിപ്പറമ്പിലും പത്തനംതിട്ടയിലും സബ് ഓഫീസും ആരംഭിക്കും.
കഴിഞ്ഞ സാമ്പത്തിക വർഷം നടപ്പാക്കിയ നവജീവൻ, ജീവാമൃതം ആശ്വാസ പദ്ധതികൾ വായ്പാ തിരിച്ചടവിൽ കൂടുതൽ പ്രയോജനപ്പെട്ടു.

സംഗീത സംവിധായകനും ഗായകനുമായ ഡോ. ജാസി ഗിഫ്റ്റ് ചെയർമാനും ബി ബാബുരാജ് എംഡിയുമായ ഭരണസമിതിയാണ് കോർപറേഷനെ നയിക്കുന്നത്.