ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ ഐ ടി , ഐ ഐ എം , ഐ ഐ എം കെ , എൻ ഐ എഫ് ടി കോഴ്സുകൾക്കു നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന പട്ടികജാതി- പട്ടികവർഗ്ഗവിഭാഗം – എസ് സി ബിസി വിദ്യാർത്ഥികൾക്കും സ്കോളർഷിപ്പ് അനുവദിച്ചു.
അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്തിന് പുറത്തെയടക്കം അംഗീകാരമുള്ള ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അനുവദിക്കുന്നതിന് അനുമതി നൽകി സർക്കാർ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
എന്നാൽ ഇപ്പോൾ പഠനം നടത്തുന്ന പട്ടികജാതി |പട്ടികവർഗ്ഗ , എസ് സി ബിസി വിദ്യാർത്ഥികൾക്കും കൂടി ഈ സ്കോളർഷിപ് നൽകാനാണ് തീരുമാനം.
സ്വയംഭരണ അവകാശമുള്ള സ്ഥാപനങ്ങൾ ആയിരുന്നതിനാലും , ഫീസ് നിരക്കിന് ഏകീകൃത സ്വഭാവം ഇല്ലാത്തതും , ഉയർന്ന ഫീസ് ആയതിനാലും ഇത്തരം സ്ഥാപങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതേവരെ സ്കോളർഷിപ് നല്കിയിരുന്നില്ല. എന്നാൽ ഈ തീരുമാനത്തിലൂടെ ഉയർന്ന നിലവാരത്തിലുള്ള കോഴ്സുകൾ പഠിക്കുന്നതിനുള്ള എല്ലാ അവസരങ്ങളും പട്ടികജാതി,പട്ടികവർഗ , എസ് സി ബി സി വിദ്യാർത്ഥികൾക്കും സംസ്ഥാന സർക്കാർ നൽകുകയാണ് .
ഈ തീരുമാനത്തിലൂടെ നൂറുകണക്കിന് വിദ്യാർത്ഥികൾക്കും കൂടി സ്കോളർഷിപ്പ് ലഭിക്കും. വിദ്യാർത്ഥികൾക്ക് ഫീസ് അടയ്ക്കാതെ തന്നെ പ്രവേശനം ലഭ്യമാക്കുന്ന ഫ്രീ ഷിപ്പ് കാർഡ്, സ്റ്റേറ്റ് അക്കാദമിക് അലവൻസ്, വിദൂര -ഓൺലൈൻ – പാർട്ട് ടൈം – ഈവനിങ്ങ് കോഴ്സുകൾക്കും സ്കോളർഷിപ്പ് തുടങ്ങി കൂടുതൽ വിദ്യാർത്ഥികൾക്ക് പഠനാവസരം ലഭിക്കും വിധമാണ് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയത്.