റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതി
റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിലുൾപ്പെടുത്തി കെഎസ് ടി.പി മൂവ്വാറ്റുപുഴ ഡിവിഷൻ്റെ കീഴിൽ പുനർ നിർമിക്കുന്ന വാഴക്കോട് _ പ്ലാഴി റോഡിൻ്റെ ഉപരിതല നവീകരണത്തിൻ്റെയും അനുബന്ധ പ്രവൃത്തിയുടെയും നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ,ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
വാഴക്കോട് ജംക്ഷനിൽ നടന്ന ചടങ്ങിൽ ശ്രീ. കെ. രാധാകൃഷ്ണൻ മിനിസ്റ്റർ അധ്യക്ഷനായിരുന്നു. കെ.എസ്.ടി.പി അസിസ്റ്റൻ്റ് എഞ്ചിനീയർ വി പി സിൻ്റാേ റിപ്പോർട്ടവതരിപ്പിച്ചു. മുൻ എംഎൽഎ യു ആർ പ്രദീപ് സംസാരിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വി നഫീസ, പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ്, പാഞ്ഞാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി തങ്കമ്മ, ചേലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ പത്മജ, ജില്ലാ പഞ്ചായത്തംഗങ്ങളായ മായ ടീച്ചർ, പി സാബിറ, പാർടി പ്രതിനിധികളായി കെ.കെ മുരളീധരൻ സി പി ഐ (എം), അരുൺ കാളിയത്ത് സി.പി.ഐ, ഷാജി ആനിത്തോട്ടം കേരള കോൺഗ്രസ് (എം) , കെ പി സോളമൻ കോൺഗ്രസ് (എസ്), ടി പി കേശവൻ എൽജെഡി എന്നിവർ സംബന്ധിച്ചു. മുളളൂർക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ മേലേടത്ത് സ്വാഗതവും കെ എസ് ടി പി അസിസ്റ്റൻ്റ് എഞ്ചിനീയർ പ്രവീൺ വി എഫ് നന്ദിയും പറഞ്ഞു