heavy rain

അതിതീവ്ര മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പട്ടികജാതി/വർഗ കോളനികളിലും മറ്റും പ്രത്യേക ശ്രദ്ധ പുലർത്തും.

ദുർബല മേഖലകളിലും മറ്റും അധിവസിക്കുന്ന പട്ടിക വിഭാഗക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റവന്യൂ – പൊലീസ് – ആ രോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം പട്ടികജാതി – വർഗ വികസന വകുപ്പ് ജീവനക്കാരും മുന്നിട്ടിറങ്ങണം. ഇതു സംബന്ധിച്ച് വകുപ്പ് ഡയറക്ടർമാർക്ക്  നിർദേശം നൽകി.

പട്ടിക വിഭാഗ വകുപ്പുകൾ നടത്തുന്ന ഹോസ്റ്റലുകൾ, സ്കൂളുകൾ തുടങ്ങിയ കെട്ടിടങ്ങളുടെ
ഫിറ്റ്നസ് ഉറപ്പു വരുത്തും.