പട്ടികജാതി വികസന വകുപ്പിന് കീഴിൽ തിരുവനന്തപുരം വെള്ളായണിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോട്സ് സ്കൂളിലേക്ക് 2023-24 വർഷം 5, 11 ക്ലാസുകളിലേയ്ക്ക് പ്രവേശനം (എസ്.സി, എസ്.ടി വിഭാഗത്തിലുള്ളവർക്ക് മാത്രം) നടത്തുന്നതിനായി ഫെബ്രുവരി 13 മുതൽ മാർച്ച് 7 വരെ സെലക്ഷൻ ട്രെയൽ 14 ജില്ലകളിലും സംഘടിപ്പിക്കും. നിലവിൽ 4, 10 ക്ലാസിൽ പഠിക്കുന്ന കുട്ടികൾ സ്കൂൾ മേധാവിയുടെ കത്ത്, ഒരു ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരേണ്ടതാണ്. കൂടാതെ നിലവിൽ ഒഴിവുള്ള 6, 7, 8, 9 ക്ലാസുകളിലെ സീറ്റുകളിൽ കൂടി സെലക്ഷൻ നടത്തുന്നതാണ്. 5, 6, 7 ക്ലാസിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലും 8, 9, 11 ക്ലാസുകളിലേയ്ക്ക് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്പോട്സ് ഇനത്തിൽ പങ്കെടുത്തതിന്റെ സർട്ടിഫിക്കറ്റിന്റെയും സ്കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലുമാണ് നടത്തുന്നത്.

ഫെബ്രുവരി 13ന് കാസർഗോട്ടെ ബദിയടുക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിലും 14 ന് കണ്ണൂർ മുൻസിപ്പൽ സ്റ്റേഡിയത്തിലും, 15ന് കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിലും സെലക്ഷൻ ട്രയൽസ് നടക്കും.

ഫെബ്രുവരി 16ന് വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളേജ്, 17ന് മലപ്പുറം വണ്ടൂർ വി.എം.സി.എച്ച്.എസ്, 20ന് പാലക്കാട് വിക്ടോറിയ കോളേജ് എന്നിവിടങ്ങളിൽ സെലക്ഷൻ ട്രയൽസ് നടക്കും.

ഫെബ്രുവരി 21ന് തൃശൂ സെന്റ് തോമസ് തോപ്പ് സ്റ്റേഡിയം, 22ന് കൊച്ചിൻ തേവര സേക്രട്ട് ഹാർട്ട്, 23ന് ആലപ്പുഴ എസ്.ഡി.വി.എച്ച്.എസ്.എസ് ലും സെലക്ഷൻ ട്രയൽസ് നടക്കും.

ഫെബ്രുവരി 24ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം, മാർച്ച് 04ന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, മാർച്ച് 5ന് പത്തനംതിട്ട മുൻസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ വെച്ച് സെലക്ഷൻ ട്രയൽസ് നടക്കും.

മാർച്ച് 06ന് ഇടുക്കി വാഴത്തോപ്പ് ഗവ. വി.എച്ച്.എസ്.എസ്, മാർച്ച് 7ന് കോട്ടയം പാല മുൻസിപ്പൽ സ്റ്റേഡിയത്തിലും സെലക്ഷൻ ട്രയൽസ് നടക്കും. എല്ലാ ജില്ലകളിലേയും സെലക്ഷൻ ട്രയൽസ് രാവിലെ 9ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2381601, 7012831236.