Free training

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി, പട്ടികവർഗക്കാരായ യുവതിയുവാക്കളുടെ തൊഴിൽ സാദ്ധ്യത വർധിപ്പിക്കുന്നതിനു വേണ്ടി വിവിധ കോഴ്സുകൾ വിവിധ ജില്ലകളിൽ 2023 ജൂലൈ 1 മുതൽ ആരംഭിക്കും. സ്പെഷ്യൽ കോച്ചിംഗ് സ്കീം, ഒ ലെവൽ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ, ഒ ലെവൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ്, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ്സ് അക്കൗണ്ടിംഗ് അസോസിയേറ്റ്, സൈബർ സെക്വേഡ് വെബ് ഡെവലപ്മെന്റ് അസോസിയേറ്റ് എന്നീ കോഴ്സുകളിലാണ് പ്രവേശനം. കോഴ്സ് കാലാവധി ഒരു വർഷമായിരിക്കും. 18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. സ്പെഷ്യൽ കോച്ചിംഗ് സ്കീമിന് ഉയർന്ന പ്രായപരിധി 27 വയസ്സാണ്. പ്രതിമാസം 1,000/- രൂപ സ്റ്റൈപ്പന്റും മറ്റു പഠനസാമഗ്രികളും സൗജന്യമായി നൽകും. കോഴ്സുകളിൽ ചേരാൻ താൽപര്യമുള്ളവർ ജൂൺ 30-ാം തീയതിക്കകം വിശദമായ ബയോഡാറ്റയും, എസ്.എസ്.എൽ.സി., പ്ലസ്ടു, വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, എംപ്ലോയ്മെന്റ് കാർഡ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് (Front Page) എന്നീ രേഖകളുടെ കോപ്പി സഹിതം The Sub-Regional Employment Officer, National Career Service Centre for SC/STs, Behind Music College, Thycaud, Trivandrum – 14 എന്ന വിലാസത്തിലോ placementsncstvm@gmail.com എന്ന ഇ-മെയിലിലോ അയക്കേണ്ടതാണ്.