വരവൂർ വ്യവസായ പാർക്ക് നാടിന് സമർപ്പിച്ചു
വരവൂർ വ്യവസായപാർക്കിന്റെ പ്രവർത്തനം ആരംഭിച്ചു. പാർക്കിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതോടെ നാടിന്റെ വലിയ സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. 2009ൽ തുടങ്ങിയ ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ നിരവധി പ്രതിസന്ധികളെ നേരിട്ടിട്ടും ഇച്ഛാശക്തിയോടെമുമ്പോട്ട് കൊണ്ടുപോയി യഥാർത്ഥമാക്കാനായി. നേരിട്ടും പരോക്ഷമായും ഒരുപാട് പേർക്ക് ജോലി നൽകാൻ ഇതിലൂടെ സാധിക്കും. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ സ്ഥല ലഭ്യതയും കാരണം സംസ്ഥാനത്തെ വ്യവസായ അന്തരീക്ഷം കുറവാണ്. എന്നാൽ ഇത്തരം വ്യവസായ പാർക്കുകൾ കേരളത്തെ വ്യവസായ സൗഹൃദമാക്കുകയാണ്.
8.5 ഏക്കറിൽ ഒരുക്കിയ വ്യവസായ പാർക്കിൽ ജില്ലാ വ്യവസായ വകുപ്പ് നേരിട്ട് 5.5 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. വ്യവസായ പാർക്ക് ഓഫീസ് കെട്ടിടത്തിൽ കോൺഫറൻസ് റൂം, വരവൂർ ഇൻഡസ്ട്രിയൽ മാനുഫാക്ചർസ് അസോസിയേഷൻ ഓഫീസ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ 40 കോടി രൂപയുടെ നിക്ഷേപം വ്യവസായ പാർക്കിൽ ഉറപ്പാക്കി. 28 വ്യവസായ സംരംഭങ്ങളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രവർത്തനം ആരംഭിച്ച യുണിറ്റ് സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.