പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് തൊഴിൽ സംരംഭം തുടങ്ങാം
പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതർക്ക് തൊഴിൽ സംരംഭം തുടങ്ങാൻ പട്ടികവർഗ്ഗ വികസന വകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്സ് ഓഫ് ഇൻഡ്യയും സംയുക്തമായി ചേർന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയും ഇറച്ചി ഉൽപ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകൾ സ്ഥാപിച്ചു നൽകുന്നു.
ഒരു ഗുണഭോക്താവിന് സൗജന്യമായി 3 ലക്ഷം രൂപയുടെ മുതൽമുടക്കിലാണ് മീറ്റ് ഷോപ്പുകൾ സ്ഥാപിച്ചു നൽകുന്നത്. പ്രവർത്തന മൂലധനവും വാടകമുറിക്കുള്ള സെ ക്യൂരിറ്റി തുകയും ഇതിൽ ഉൾപ്പെടും. വൈദ്യുതി കണക്ഷനുള്ള 100 Sq വിസ്തീർണ്ണമു ളള കടമുറി വാടകയ്ക്കോ സ്വന്തമായോ ഗുണഭോക്താവ് കണ്ടെത്തി അറിയിക്കണം. ആകെ 10 പേർക്കാണ് ഇപ്പോൾ ഈ ആനുകൂല്യം നൽകുന്നത്. അപേക്ഷകൾ അതത് ജില്ലകളിൽ ഡെവലപ്മെൻ്റ് ഓഫീസറുടെ ശുപാർശകളോടെ ലഭിക്കേണ്ട അവസാന തീയതി 31/07/2024. കൂടുതൽ വിവരങ്ങൾക്ക് അസിസ്റ്റന്റ് മാനേജർ (മാർക്കറ്റിംഗ് ), എം പി ഐ ലിമിറ്റഡ്, എടയാർ പി.ഒ, കൂത്താട്ടുകുളം. കൂടുതൽ വിവരങ്ങൾക്ക് 8281110007 എന്ന ഫോൺ നമ്പറിലോ mpiedayarmkt@gmail.com എന്ന ഇമെയിൽ വിലാസത്തിലോ പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള സമയങ്ങളിൽ ബന്ധപ്പെടുക.