ജില്ലകൾ തോറും Sc/ST/OBC പദ്ധതികളുടെ യോഗം; തുടക്കം 26 ന് വയനാട്ടിൽ
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകളുടെ പദ്ധതികളെല്ലാം ജില്ലാതലത്തിൽ അവലോകനം ചെയ്യുന്നു. ജില്ലയിലെ എം എൽ എമാരെയടക്കം പങ്കെടുപ്പിച്ചാണ് അവലോകനം. ആദ്യ പരിപാടി ജൂലൈ 26 ന് വയനാട്ടിൽ നടത്തും.
പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പുകൾ സംയുക്തമായാണ് അവലോകനം നടത്തുന്നത്.
26.07.2024 വയനാട്
29.07.2024 പാലക്കാട്
30.07.2024 മലപ്പുറം
05.08.2024 കണ്ണൂർ
06.08.2024 കാസറഗോഡ്
08.08.2024 കൊല്ലം
12.08.2024 തൃശൂർ
13.08.2024 എറണാകുളം
16.08.2024 കോഴിക്കോട്
21.08.2024 തിരുവനന്തപുരം
22.08.2024 ആലപ്പുഴ
23.08.2024 കോട്ടയം
24.08.2024 പത്തനംതിട്ട
30.08.2024 ഇടുക്കി എന്നിങ്ങനെയാണ് അവലോകന യോഗങ്ങൾ ഇപ്പോൾ നിശ്ചയിച്ചിരിക്കുന്നത്.
എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടർ, ജില്ല പ്ലാനിംഗ് ഓഫീസർ, ജോയിന്റ് ഡയറക്ടർ LSGD, ജില്ലാ പട്ടികജാതി-പട്ടികവർഗ്ഗ വികസന ഓഫീസർമാർ, ഐടിഡിപി പ്രോജക്ട് ഓഫീസർ, ലൈഫ് മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ, റീജ്യണൽ ഡെപ്യൂട്ടി ഡയറക്ടർ, റീജ്യണൽ ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ട്രൈബൽ ഡവലപ്മെന്റ് ഓഫീസർ, ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർ, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ, എം.ആർ.എസ്., ഐടിഐ-കൾ, പി.ഇ.ടി.സി. എന്നീ സ്ഥാപനങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിലോ, ഡി.പി.സി. സെക്രട്ടേറിയേറ്റ് ഹാളിലോ സംഘടിപ്പിക്കാവുന്നതാണ്.
അവലോകനത്തിൽ SC, ST, BCDD വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ പവർപോയിന്റ് പ്രസന്റേഷൻ അവതരിപ്പിക്കണം. മേഖലയിലെ അടിസ്ഥാന വിവരങ്ങളും, ഭൂരഹിതർ, ഭവനരഹിതർ, അടിസ്ഥാന സൗകര്യ പ്രശ്നങ്ങൾ, പട്ടികജാതി പട്ടികവർഗ്ഗ മേഖലയിലെ മൊത്തം വകയിരുത്തലും, ചെലവഴിക്കലും ജില്ലാതല വികസന സാധ്യതകളും പ്രശ്നങ്ങളും അവലോകനത്തിൽ ഉൾപ്പെടുത്തണം.
2024-25 വർഷത്തെ എസ്.സി.പി., ടി.എസ്.പി. വിനിയോഗം തദ്ദേശ ഭരണ സ്ഥാപനങ്ങൾ (ത്രിതല പഞ്ചായത്തുകൾ, നഗരസഭകൾ) എന്നിവ തരംതിരിച്ച് അവലോകനം ചെയ്യും.
അവലോകന യോഗങ്ങളിൽ ഉച്ചവരെയുള്ള സമയം പദ്ധതികളുടെ അവലോകത്തിനായും ഉച്ചയ്ക്കുശേഷം സന്ദർശന പരിപാടികളും, ഉദ്ഘാടനങ്ങളും എന്ന നിലയിലാണ് ക്രമീകരണം. കൃത്യം 9.30 ന് ആരംഭിച്ച് പരമാവധി ഉച്ചയ്ക്ക് 1.30ന് യോഗം അവസാനിപ്പിക്കുന്ന നിലയിലാണ് ക്രമീകരിച്ചിട്ടുള്ളത്.