District-level inauguration of loan distribution to neighborhood group members was held

അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കുടുംബശ്രീ സിഡിഎസ് മുഖേനെ അയൽക്കൂട്ടം അംഗങ്ങൾക്കുള്ള വായ്പ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. വയനാട് കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ പടിഞ്ഞാറത്തറ സിഡിഎസിന് 41 ലക്ഷം രൂപയും മേപ്പാടി സിഡിഎസിന് 21.5 ലക്ഷം രൂപയും നെന്മേനി സിഡിഎസിന് 19 ലക്ഷം രൂപയും മന്ത്രി അതാത് സിഡിഎസ് ചെയർപേഴ്സൺമാർക്ക് കൈമാറി. ആദ്യഘട്ടത്തിൽ 121 ഗുണഭോക്താക്കളെയാണ് പരിഗണിച്ചത്. ഒപ്പം പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ
മുണ്ടക്കൈ ചൂരൽമല ദുരന്ത അതിജീവിതരുടെ വായ്പ എഴുതിത്തള്ളിയവരുടെ ബാധ്യത രഹിത സർട്ടിഫിക്കറ്റും കൈമാറി.
1972 ൽ സംസ്ഥാനത്ത് രൂപീകരിച്ച പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ കീഴിൽ വിവിധ സേവനങ്ങൾ ആണ് വിഭാവനം ചെയ്യുന്നത് പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷന്റെ ബ്രാഞ്ചുകൾ ആരംഭിക്കുന്നതിനായി വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. ഒപ്പം സാമ്പത്തിക പുരോഗതി കൈവരിക്കാൻ പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മാതൃകാ പദ്ധതികൾ സംസ്ഥാനത്ത് ഒട്ടാകെ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.