സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ സംഗമം മെയ് 18 ന്
സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ സംഗമം മെയ് 18 ന് പാലക്കാട് നടക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേരുന്ന സംഗമത്തിൽ 1200 പേർ പങ്കെടുക്കും. മേഖലാസംഗമത്തിന്റെ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. പട്ടികജാതി-പട്ടികവര്‍ഗ മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവരുടെ സാസ്കാരിക സാമൂഹിക മുന്നേറ്റം ലക്ഷ്യം വച്ചാണ് സംഗമം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നുള്ള തദ്ദേശീയ വിഭാഗത്തിലുള്ള ജനങ്ങളെ ഉള്‍ക്കൊള്ളിച്ച് അവരുടെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രിയോട് നേരിട്ട് അവതരിപ്പിക്കാനുള്ള അവസരവും ആവശ്യമുള്ളവയ്ക്കുള്ള തുടര്‍ നടപടികളും ഉറപ്പാക്കുകയാണ് മേഖലാസംഗമത്തിന്റെ ലക്ഷ്യം.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മെയ് 18 ന് മലമ്പുഴയിലാണ് സംസ്ഥാനതല പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലാസംഗമം നടക്കുക. മേഖലാ സംഗമത്തില്‍ 1200 പേര് പങ്കെടുക്കും.