Scheduled caste students can apply for incentive award

2021-22 അധ്യയനവർഷത്തിൽ എസ് എസ് എൽ സി, പ്ലസ് ടു, വി എച്ച് എസ് ഇ, ഡിപ്ലോമ, ടി ടി സി, പോളിടെക്‌നിക്‌, ബിരുദ കോഴ്സുകൾ, പ്രൊഫഷണൽ ബിരുദ കോഴ്സുകൾ, ബിരുദാനന്തര ബിരുദം /അതിനു മുകളിലുള്ള കോഴ്സുകൾ, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം / അതിനു മുകളിലുള്ള കോഴ്സുകൾ എന്നിവയുടെ വർഷാന്ത്യപരീക്ഷകളിൽ ഫസ്റ്റ് ക്ലാസ് / ഡിസ്റ്റിങ്ഷൻ നേടി വിജയിച്ച പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികളിൽനിന്നും പ്രത്യേക പ്രോത്സാഹനസമ്മാനത്തിന് അപേക്ഷ ക്ഷണിച്ചു.

മേൽപറഞ്ഞ പൊതുപരീക്ഷകളിൽ ഗ്രേഡാണെങ്കിൽ എപ്ലസ് മുതൽ ബി ഗ്രേഡ് വരെയും മാർക്കാണെങ്കിൽ 60 ശതമാനം മാർക്കോ അതിന് മുകളിലോ വരെയും നേടിയവർക്ക് അപേക്ഷിക്കാം. വിദ്യാർഥികൾ നിലവിൽ താമസിച്ച് വരുന്ന ജില്ലയിലെ ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസർക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഇ-ഗ്രാന്റ്സ് 3.0 എന്ന വെബ്സൈറ്റിലൂടെ ജാതി സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ് ബുക്ക് സഹിതം ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ ഹാർഡ് കോപ്പി ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ ഹാജരാക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി 2022 ഡിസംബർ 26 മുതൽ 2023 ജനവരി 20 വരെയാണ്. ഫോൺ: 0487 2360381.