കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപറേഷന് വായ്പാ വിതരണത്തിലും തിരിച്ചടവിലും റെക്കോർഡ് നേട്ടം. കഴിഞ്ഞ സാമ്പത്തിക വർഷം 59 348 ഗുണഭോക്താക്കൾക്കായി 815 കോടി വായ്പ നൽകി. തിരിച്ചടവ് ഇനത്തിൽ 857.39 കോടി രൂപയും ലഭിച്ചതായി പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രി ഒ ആർ കേളു വാർത്താക്കുറിപ്പിൽ അറിയിച്ചു.
സംസ്ഥാനത്തെ പിന്നോക്ക വിഭാഗങ്ങളുടെയും മതന്യൂനപക്ഷവിഭാഗങ്ങളുടെയും സാമ്പത്തിക, വിദ്യാഭ്യാസ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് കോര്‍പറേഷന്‍. കേരളത്തിലുടനീളം 35 ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
കോര്‍പറേഷന്റെ 30 വര്‍ഷക്കാലയളവിലെ ഏറ്റവും ഉയര്‍ന്ന വായ്പാ വിതരണമാണ് 815 കോടി രൂപ.
സ്ത്രീശാക്തീകരണത്തിനായി കുടുംബശ്രീ വഴി നടപ്പിലാക്കുന്ന മൈക്രോക്രെഡിറ്റ് പദ്ധതി പ്രകാരം 41539 വനിതകള്‍ക്ക് 295 കോടിയോളം രൂപ വിതരണം ചെയ്തിട്ടുണ്ട്. 50 കോടി രൂപ വിതരണം ചെയ്ത തൃശൂര്‍ ഓഫീസ് ആണ് ഏറ്റവും അധികം വായ്പ വിതരണം നടത്തിയത്.
സ്ത്രീകള്‍ക്കായി കുറഞ്ഞ പലിശയ്ക്ക് സ്വയം തൊഴില്‍ വായ്പകള്‍ നടപ്പിലാക്കുന്നതിനും, വിദേശ വിദ്യാഭ്യാസ വായ്പകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും മറ്റുമായി വിവിധ പദ്ധതികള്‍ ഈ സാമ്പത്തിക വർഷം ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഒറ്റത്തവണ തീര്‍പ്പാക്കലിലുടെ
900 ലധികം വായ്പകളിൽ 10 കോടി രൂപയോളം തിരിച്ചടവ് കൈവരിച്ചു. 1.50 കോടി രൂപയുടെ ഇളവും അനുവദിച്ചു.
ആകസ്മികമായ അത്യാഹിതങ്ങളെ തുടര്‍ന്ന് തിരിച്ചടവില്‍ വീഴ്ച വരുത്തുന്ന ഗുണഭോക്താക്കൾക്കായി Loanees Distress Relief ഫണ്ട് (LDRF) പദ്ധതിയിൽ വിവിധ ജില്ലകളിലായി 13 അദാലത്തുകള്‍ സംഘടിപ്പിച്ചതിൽ 278 വായ്പകളിലായി 3.53 കോടി രൂപ ഇളവ് നൽകി.
വയനാട് ദുരന്തത്തിൽ അകപെട്ട കോര്‍പ്പറേഷന്റെ ഗുണഭോക്താക്കളുടെ വായ്പകള്‍ മുതലും പലിശയും ഉള്‍പ്പെടെ പൂർണ്ണമായും എഴുതി തള്ളിയതായും മന്ത്രി ഒ ആർ കേളു അറിയിച്ചു. അഡ്വ. പ്രസാദ് ചെയർമാനും എം.അഞ്ജന ഐ എ എസ് മാനേജിങ്ങ് ഡയറക്ടറുമായ ഭരണസമിതിയാണ് കോർപറേഷനെ നയിക്കുന്നത്.