എസ് സി എസ് ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്രത്യേക പദ്ധതിയും പലിശയിളവും
എസ് സി എസ് ടി കോർപറേഷനിൽ വായ്പാ കുടിശിക തീർപ്പാക്കാൻ പ്രത്യേക പദ്ധതി. കോർപറേഷന്റെ സുവർണജൂബിലി വാർഷികം പ്രമാണിച്ചാണ് 60 ശതമാനം വരെ പലിശയിളവും നൽകുന്നത്.
റവന്യു റിക്കവറി നേരിടുന്നവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം.10 വർഷത്തിനുമുകളിൽ കുടിശിക ആയിട്ടുള്ളവർക്കാണ് പലിശയിലും പിഴ പലിശയിലും 60 ശതമാനം ഇളവ് നൽകുന്നത്. 6 വർഷം മുതൽ 10 വർഷം വരെ 50 ശതമാനവും 3 മുതൽ 6 വർഷം വരെ 40 ശതമാനവും ഇളവ് ലഭിക്കും.
ഒരു വർഷം മുതൽ 3 വർഷം വരെ കുടിശികയുള്ളവർക്ക് 30 ശതമാനവും ഒരു വർഷം വരെ കുടിശികയുള്ളവർക്ക് 20 ശതമാനവും ഇളവ് ലഭിക്കും.
കോർപറേഷന്റെ പ്രവർത്തനം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ലോഗോയും പുറത്തിറക്കി.