അഭ്യസ്തവിദ്യരായ പട്ടിക വിഭാഗം യുവജനങ്ങളുടെ സമഗ്ര പുരോഗതിക്കായി ഉന്നതി സ്റ്റാർട്ടപ്പ് മിഷൻ ആരംഭിക്കുന്നു. ഇതു സംബന്ധിച്ച ധാരണാ പത്രത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷനും കേരള എംപവർമെന്റ് സൊസൈറ്റിയും ഒപ്പിട്ടു.
എസ് സി – എസ് ടി സംരംഭകരെ കൂടുതൽ സഹായങ്ങളും സൗകര്യങ്ങളും നൽകി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. പതിവ് സ്റ്റാർട്ടപ്പുകളിൽ നിന്ന് വ്യത്യസ്തമായി ഏതൊരു അറിവും സംരംഭമായി വികസിപ്പിക്കാൻ ഇവിടെ സൗകര്യം ലഭ്യമാക്കും.
മണ്ണന്തലയിൽ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 10 ഏക്കർ സ്ഥലം ഉന്നതി സ്റ്റാർട്ടപ്പ് സിറ്റിയായി വികസിപ്പിച്ചെടുക്കാനും പദ്ധതിയുണ്ട്.