വെജിറ്റബിള്‍ കിയോസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു
വിഷ രഹിത പച്ചക്കറി ജനങ്ങള്‍ക്ക് നേരിട്ട് എത്തിക്കുന്നതിനായി ചേലക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച വെജിറ്റബിള്‍ കിയോസ്‌ക്ക് പ്രവർത്തനം ആരംഭിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ സഹായത്തോടെ ചേലക്കര ഗ്രാമപഞ്ചായത്തും സിഡിഎസും ചേര്‍ന്നാണ് വെജിറ്റബിള്‍ കിയോസ്‌ക്ക് ആരംഭിച്ചത്. അയല്‍കൂട്ടങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികള്‍ക്കും കുടുംബശ്രീ സംരംഭങ്ങളുടെ മറ്റ് ഉല്‍പ്പന്നങ്ങള്‍ക്കും ഇതിലൂടെ വിപണി ഉറപ്പാക്കും.