Action will be taken soon for the construction of a bridge at Avanipara

ആവണിപ്പാറയില്‍ പാലം നിര്‍മാണത്തിന് നടപടി ഉടന്‍

ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി പുഴയ്ക്ക് കുറുകേയുള്ള പാലം എന്ന ചിരകാലസ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. ആവണിപ്പാറ കോളനിയിലെ മുപ്പത്തിനാല് കുടുംബങ്ങളാണ് പാലമില്ലാത്തതിനെ തുടര്‍ന്ന് യാത്രാദുരിതം അനുഭവിക്കുന്നത്. അവരുടെ സുഗമമായ യാത്ര ആവശ്യത്തിനായിട്ടാണ്
പാലം നിര്‍മാണത്തിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുന്നത് .

പാലം പണിയുന്നതിന് വേണ്ടിയുള്ള എസ്റ്റിമേറ്റ് വേഗത്തിൽ തയാറാക്കും. ആവണിപ്പാറയിലേക്കുള്ള പാലം നിര്‍മാണത്തിന് വനംവകുപ്പിന്റെ ക്ലിയറന്‍സ് ലഭിച്ചിട്ടുണ്ട്. പാലം വരുന്നതോടെ ആവണിപ്പാറയിലെ ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കാന്‍ കഴിയും.