kuthikkam unnathiyilekk

സർക്കാരിന്റെ രണ്ടാം വാർഷികസമ്മാനമായി കേരളത്തിലെ പട്ടികവർഗക്കാരുടെ കുട്ടികൾക്ക് ഇരിട്ടി ആറളം ഫാം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ. പുതിയതായി ഉദ്ഘാടനം ചെയ്ത 97 സ്കൂൾ കെട്ടിടങ്ങളിൽ ഒന്നാണിത്.
സമൂഹത്തിൽ ജീവിത നിലവാരത്തിൽ ഏറെ പിന്നോക്കം നിൽക്കുന്ന ഒരുപാട് പട്ടികവർഗ കുടുംബങ്ങൾ തിങ്ങി പാർക്കുന്ന ഇരിട്ടി ആറളം പോലുള്ള മേഖലയിൽ ഇതുപോലൊരു മികച്ച നിലവാരത്തിലുള്ള ഹയർ സെക്കണ്ടറി സ്കൂൾ വരുമ്പോൾ അവരുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് പുതിയ ചിറകുകൾ നൽകുകയാണ്.