പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന പദ്ധതിയായ എംപ്ലോയബിലിറ്റി എൻഹാൻസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ ബാങ്കിംഗ് സർവ്വീസ്, സിവിൽ സർവീസ്, UGC/NET/JRF, GATE/MAT വിഭാഗങ്ങളുടെ കരട് ഗുണഭോക്തൃ പട്ടികകൾ www.bcddkerala.gov.in, www.egrantz.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധികരിച്ചു. വിവിധ ന്യൂനതകൾ പരിഹരിക്കുന്നതിനായി ഇ-ഗ്രാന്റ്‌സ് മുഖേന റിവേർട്ട് ചെയ്തിട്ടുളള അപേക്ഷകൾ ന്യൂനതകൾ പരിഹരിച്ച് മാർച്ച് 13നകം പ്രസ്തുത പോർട്ടൽ മുഖേന തിരികെ സമർപ്പിക്കണം. കരട് പട്ടികകളിൻമേൽ എന്തെങ്കിലും ആക്ഷേപങ്ങളുണ്ടെങ്കിൽ ആയത് സംബന്ധിച്ച രേഖകൾ മാർച്ച് 16നകം പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ബന്ധപ്പെട്ട മേഖലാ ഓഫീസുകളിൽ ഇമെയിൽ മുഖേന സമർപ്പിക്കണം. ഇത് സംബന്ധിച്ച് പിന്നീടുളള അവകാശ വാദങ്ങൾ അനുവദിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടണം.