സംസ്ഥാനത്തെ സർക്കാർ / എയ്ഡഡ് സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന മറ്റ് പിന്നാക്ക വിഭാഗങ്ങളിലോ, പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലോ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയോ അതിൽ കുറവോ ആയിരിക്കണം. മുൻ വർഷത്തെ പരീക്ഷയിൽ 75 ശതമാനത്തിൽ കുറയാത്ത മാർക്ക് കരസ്ഥമാക്കിയവർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒറ്റത്തവണയായി അക്കാദമിക് അലവൻസ് ഇനത്തിൽ 4000 രൂപ ലഭിക്കും. അപേക്ഷാ ഫാറത്തിന്റെ മാതൃകയും നിർദ്ദേശങ്ങൾ അടങ്ങിയ വിജ്ഞാപനവും www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ ജനുവരി 16 നകം സ്കൂളിൽ സമർപ്പിക്കണം. സ്കൂൾ അധികൃതർ ജനുവരി 31 നകം www.egrantz.kerala.gov.in എന്ന പോർട്ടലിൽ ഡാറ്റാ എൻട്രി നടത്തേണ്ടതാണ്.